പത്തനംതിട്ടയില്‍ അഞ്ചുവയസുകാരി മര്‍ദ്ദനമേറ്റ് മരിച്ച സംഭവം; പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപെട്ട രണ്ടാനച്ഛന് പിടിയില്‍
By സമകാലിക മലയാളം ഡെസ്ക് | Published: 06th April 2021 06:35 AM |
Last Updated: 06th April 2021 06:35 AM | A+A A- |

ഫയല്‍ ചിത്രം
പത്തനംതിട്ട: അഞ്ച് വയസ്സുകാരി തമിഴ് ബാലിക കൊല്ലപ്പെട്ട സംഭവത്തിൽ കുട്ടമ്പുഴയിൽ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപെട്ട രണ്ടാനച്ഛനെ പിടികൂടി. രാത്രി 12 മണിയോടെയാണ് ഇയാള്‍ രക്ഷപെട്ടത്. എന്നാല്‍ നാട്ടുകാരുടെ സഹായത്തോടെ ചൊവ്വാഴ്ച പുലര്‍ച്ചെയോടെ ഇയാളെ പൊലീസ് പിടികൂടി.
മൂത്രമൊഴിക്കാനെന്ന പേരിലാണ് സ്റ്റേഷന് പുറത്തിറങ്ങിയാണ് ഇയാൾ രക്ഷപ്പെടുകയായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുക്കുന്ന സമയവും പൊലീസ് വാഹനത്തിൽ നിന്ന് ചാടിപ്പോകാൻ ശ്രമിച്ചിരുന്നു. ഇതോടെ ഇയാളെ കുട്ടമ്പുഴയിൽ വെച്ച് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് കീഴ്പ്പെടുത്തി.
കുമ്പഴ കളീക്കൽപടിക്ക് സമീപം വാടകക്ക് താമസിക്കുന്ന തമിഴ്നാട് രാജപാളയം സ്വദേശികളുടെ കുട്ടിയാണ് മർദനമേറ്റ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. സമീപത്തെ വീട്ടിൽ അടുക്കള ജോലി കഴിഞ്ഞ് തിരിച്ചെത്തിയ അമ്മ കുഞ്ഞിനെ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.
ഭർത്താവിനോട് വിവരം തിരക്കിയപ്പോൾ അവരെയും ഇയാൾ മർദിച്ചു. അയൽവാസികളെ അറിയിച്ചതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ച് കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചു. വൈദ്യ പരിശോധനയിൽ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും സംശയം ഉയർന്നു. ഇതിനെ തുടർന്നാണ് രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴുത്തിലും ശരീരഭാഗങ്ങളിലും മൂർച്ചയേറിയ ആയുധംകൊണ്ട് വരഞ്ഞ് മുറിവേറ്റ പാടുകളുണ്ട്. രഹസ്യഭാഗങ്ങളിൽ നീർക്കെട്ട് ഉള്ളതായും പരിശോധനയിൽ കണ്ടെത്തി. മൃതശരീരം ചൊവ്വാഴ്ച പോസ്റ്റ്മോർട്ടം നടത്തും.