പരിശ്രമം പാഴാകില്ല, നവകേരളം പടുത്തുയര്‍ത്തും; നന്ദി പറഞ്ഞ് മുഖ്യമന്ത്രി

ഇടതുപക്ഷത്തോടൊപ്പം നിന്ന ജനാധിപത്യ വിശ്വാസികള്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍
പിണറായി വിജയന്‍/ഫയല്‍ ചിത്രം
പിണറായി വിജയന്‍/ഫയല്‍ ചിത്രം

തിരുവനന്തപുരം: ഇടതുപക്ഷത്തോടൊപ്പം നിന്ന ജനാധിപത്യ വിശ്വാസികള്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യ മൂല്യങ്ങളും വര്‍ഗീയ-അവസരവാദ ആശയങ്ങളും തമ്മിലുള്ള പോരാട്ടമായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ്. ഈ പോരാട്ടത്തില്‍ കേരളത്തിന്റെ മതേതര ജനാധിപത്യ പാരമ്പര്യത്തെ കാക്കുന്നതിനും വികസനത്തിന്റെ ജനകീയ മാതൃകയെ കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനും ഇടതുപക്ഷത്തോടൊപ്പം നിന്ന കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനാധിപത്യ വിശ്വാസികളോട് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെയാണ് നന്ദി അറിയിച്ചത്.

കുറിപ്പ്:

ജനാധിപത്യത്തെ അര്‍ത്ഥവത്താക്കാന്‍ പ്രാപ്തരാക്കും വിധം അതിന്റെ സത്തയെ ഉള്‍ക്കൊണ്ട നാടാണ് കേരളം. ഈ തെരഞ്ഞെടുപ്പിലും അതു തുടരാനായി എന്നത് നമുക്കോരോരുത്തര്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണ്. ഉന്നതമായ ജനാധിപത്യ ബോധം ഉയര്‍ത്തിപ്പിടിച്ച എല്ലാവരേയും ഹൃദയപൂര്‍വ്വം അഭിവാദ്യം ചെയ്യുന്നു.
ജനാധിപത്യ മൂല്യങ്ങളും വര്‍ഗീയ-അവസരവാദ ആശയങ്ങളും തമ്മിലുള്ള പോരാട്ടമായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ്. പ്രതിസന്ധികളെ ഒറ്റക്കെട്ടായി മറികടന്ന കേരളത്തിന്റെ അഖണ്ഡതയും, ഭിന്നതയുടെ രാഷ്ട്രീയവും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു ഈ തെരഞ്ഞെടുപ്പ്. ഈ പോരാട്ടത്തില്‍ കേരളത്തിന്റെ മതേതര ജനാധിപത്യ പാരമ്പര്യത്തെ കാക്കുന്നതിനും, വികസനത്തിന്റെ ജനകീയ മാതൃകയെ കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനും ആയി ഇടതുപക്ഷത്തോടൊപ്പം നിന്ന കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനാധിപത്യ വിശ്വാസികളോട് ഹാര്‍ദ്ദമായി നന്ദി പറയുന്നു. 
നമ്മുടെ ഈ പരിശ്രമം പാഴാവുകയില്ലെന്ന് എനിയ്ക്കുറപ്പാണ്. സമത്വവും സാഹോദര്യവും സമൃദ്ധിയും കളിയാടുന്ന നവകേരളം നമ്മള്‍ പടുത്തുയര്‍ത്തും. ഇനിയും തോളോട് തോള്‍ ചേര്‍ന്ന് മുന്നോട്ടു പോകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com