ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം, തൊണ്ടിമുതലുമായി ക്ഷേത്രത്തില്‍ കിടന്നുറങ്ങി; യുവാവ് പൊലീസ് പിടിയില്‍ 

പൊ​ലീ​സെ​ത്തി ചോ​ദ‍്യം ചെ​യ്യു​ക​യും ക്ഷേ​ത്രം പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് മോ​ഷ്​​ടാ​വാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


നി​ല​മ്പൂ​ർ: ഭ​ണ്ഡാ​ര​വും ഓ​ഫി​സും കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ ശേ​ഷം മദ്യ ലഹരിയിൽ തൊ​ണ്ടി​മു​ത​ലു​മാ​യി ക്ഷേ​ത്ര​മു​റ്റ​ത്ത് കി​ട​ന്നു​റ​ങ്ങി​യ​യാ​ൾ പി​ടി​യി​ലാ​യി. വ​ഴി​ക്ക​ട​വ് ക​മ്പ​ള​ക്ക​ല്ല് സ്വ​ദേ​ശി കു​ന്നു​മ്മ​ൽ ആ​ബി​ദ്​ (35) ആണ് നി​ല​മ്പൂ​ർ പൊ​ലീ​സിന്റെ പിടിയിലായത്. 

നി​ല​മ്പൂ​ർ മ​മ്മു​ള്ളി കു​ട്ടി​ച്ചാ​ത്ത​ൻ കാ​വി​ലാ​ണ് സം​ഭ​വം. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ക്ഷേ​ത്ര​ത്തി​ൽ വി​ള​ക്ക് വെ​ക്കാ​നെ​ത്തി​യ സെ​ക്ര​ട്ട​റിയാണ് ഓ​ഫി​സി​ന്​ സ​മീ​പ​ത്ത് കി​ണ​റി​നോ​ട് ചേ​ർന്ന് ഒ​രാ​ൾ കി​ട​ന്നു​റ​ങ്ങു​ന്ന​താ​യി ക​ണ്ട​ത്. ഇവർ പൊലീസിനെ വിളിക്കുകയും പൊ​ലീ​സെ​ത്തി ചോ​ദ‍്യം ചെ​യ്യു​ക​യും ക്ഷേ​ത്രം പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് മോ​ഷ്​​ടാ​വാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. 

നാ​ലാ​യി​ര​ത്തി​ലേ​റെ രൂ​പ ക​ണ്ടെ​ടു​ത്തു. നാ​ണ​യ​ങ്ങ​ൾ ഒ​ഴി​വാ​ക്കി ഭ​ണ്ഡാ​ര​ത്തി​ലെ നോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് എ​ടു​ത്ത​തെ​ന്ന് പ്ര​തി പ​റ​ഞ്ഞു. മു​തീ​രി പ​ള്ളി​യ​റ​ക്ക​ൽ ദു​ർഗാ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം പൊ​ളി​ച്ച് എ​ൺ​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ ക​വ​ർ​ന്ന​തു​മാ​യി ഇ​യാ​ൾ​ക്ക് ബ​ന്ധ​മു​ണ്ടോ​യെ​ന്നും പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com