കൊച്ചിയില്‍ ഗൃഹനാഥന്‍ കുഴഞ്ഞു വീണ് മരിച്ച സംഭവം; ഭാര്യ സഹോദരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th April 2021 07:33 AM  |  

Last Updated: 11th April 2021 07:33 AM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

കൊ​ച്ചി:  ഉ​ദ​യം​പേ​രൂ​ർ സ്വ​ദേ​ശി​യാ​യ നി​ധി​ൻ(42) മ​രി​ച്ച സംഭവത്തിൽ ഭാര്യ സഹോദരൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ര​ണ്ട് ദി​വ​സം മു​ൻ​പാ​ണ് മി​ഥു​ൻ കു​ഴ​ഞ്ഞു വീ​ണ് മരിച്ചത്. 

കുഴഞ്ഞുവീണ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ്വാ​ഭാ​വി​ക മ​ര​ണ​മാ​ണെ​ന്ന് ആ​ദ്യം ക​രു​തി​യത്. എന്നാൽ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ നി​ധി​ൻറെ ശ​രീ​ര​ത്തി​ൽ ക്രൂ​ര മ​ർ​ദ​ന​മേ​റ്റ​തി​ൻറെ പാ​ടു​ക​ൾ കണ്ടെത്തി. ഇതോടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. 

ഭാ​ര്യ​യെ നി​ധി​ൻ പ​തി​വാ​യി മ​ർ​ദി​ക്കാ​റു​ണ്ടാ​യി​രു​ന്നു. സം​ഭ​വ ദി​വ​സ​വും നി​ധി​ൻ ര​മ്യ​യെ മ​ർ​ദി​ച്ചു. തു​ട​ർ​ന്ന് ര​മ്യ സ​ഹോ​ദ​ര​ൻ വി​ഷ്ണു​വി​നെ​യും ബ​ന്ധു ശ​ര​ത്തി​നെ​യും വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി. ഇ​രു​വ​രും ചേ​ർ​ന്ന് നി​ധി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. അ​ന്ന് ഒ​ന്നും സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ലും പി​റ്റേ​ന്ന് രാ​വി​ലെ മി​ഥു​ൻ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ വി​ഷ്ണു​വി​നെ​യും ശ​ര​ത്തി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ന​പ്പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ കു​റ്റ​മാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.