16കാരനെ കൂട്ടുകിടക്കാൻ വിളിച്ചു; ലൈം​ഗികമായി പീഡിപ്പിച്ചു; അയൽവാസിയായ സ്ത്രീ അറസ്റ്റിൽ

ഒ​റ്റ​ക്ക് താ​മ​സി​ക്കു​ന്ന സ്ത്രീ 16​കാ​ര​നാ​യ അ​യ​ൽ​വാ​സി ബാ​ല​നെ കൂ​ട്ടു​കി​ട​ക്കാ​ന്‍ വി​ളി​ക്കാറുണ്ടായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: 16 കാരനെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ സ്ത്രീ പൊലീസ് പിടിയിൽ. കുളത്തൂപ്പുഴ മൈ​ല​മൂ​ട് സ്വ​ദേ​ശി​നി​യാ​യ 69 കാ​രിയെയാ​ണ് കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് അറസ്റ്റ് ചെയ്തത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 

ഒ​റ്റ​ക്ക് താ​മ​സി​ക്കു​ന്ന സ്ത്രീ 16​കാ​ര​നാ​യ അ​യ​ൽ​വാ​സി ബാ​ല​നെ കൂ​ട്ടു​കി​ട​ക്കാ​ന്‍ വി​ളി​ക്കാറുണ്ടായിരുന്നു. അതിനിടെയാണ് ആൺകുട്ടിയോട് സ്ത്രീ ലൈംഗിക അ​തി​ക്ര​മം കാ​ട്ടിയതെന്ന് പൊലീസ് പറയുന്നു. സം​ഭ​വം ആൺകുട്ടി ത​ന്നെ പു​റ​ത്ത് പ​റ​യു​ക​യും പ​രാ​തി ഉ​യ​രു​ക​യും ചെ​യ്ത​തോ​ടെ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വരികയായിരുന്നു. 

അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് തെളിഞ്ഞതോടെയാണ് ഇ​പ്പോ​ള്‍ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഹാ​ജ​രാ​ക്കി വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തിയശേഷമാണ് അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com