ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശബരിമലയിൽ; ഇരുമുടി നിറച്ച് മല കയറി  

ഗവർണർകൊപ്പം ഇളയമകൻ കബീർ മുഹമ്മദ് ഖാനും സന്നിധാനത്തെത്തി
ഗവർണർ ശബരിമലയിൽ/ ട്വിറ്റർ
ഗവർണർ ശബരിമലയിൽ/ ട്വിറ്റർ

പത്തനംതിട്ട: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശബരിമലയിൽ ദർശനം നടത്തി. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ പമ്പയിൽ നിന്ന് ഇരുമുടി നിറച്ച് സ്വാമി അയ്യപ്പൻ റോഡിലൂടെയാണ് മല കയറിയത്. ഒന്നര മണിക്കൂറെടുത്താണ് ​ഗവർണറും സംഘവും സന്നിധാനത്തെത്തിയത്. ഗവർണർകൊപ്പം ഇളയമകൻ കബീർ മുഹമ്മദ് ഖാനും സന്നിധാനത്തെത്തി. 

നടപ്പന്തലിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു, ദേവസ്വം കമ്മീഷണർ ബി എസ് തിരുമേനി എന്നിവർ ഗവർണറെ സ്വീകരിച്ചു. രാത്രി 8 മണിയോടെയാണ് പതിനെട്ടാംപടി കയറി അയ്യപ്പ ദർശനം നടത്തി.  ഇന്ന് പുലർച്ചെ 5ന് നിർമാല്യ ദർശനം നടത്തും. ഇന്ന് സന്നിധാനത്ത് തങ്ങുന്ന ഗവർണർ നാളെ രാവിലെത്തെ ദർശനത്തിനുശേഷം സന്ദർശനത്തിന്റെ ഓർമയ്ക്കായി മാളികപ്പുറം ക്ഷേത്ര പരിസരത്ത് ചന്ദനത്തൈ നടും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com