പത്താംതരം തുല്യതാപരീക്ഷ മെയ് 24 മുതൽ; രജിസ്‌ട്രേഷൻ വ്യാഴാഴ്ച തുടങ്ങും 

പരീക്ഷകൾ മെയ് 24 മുതൽ ജൂൺ മൂന്ന് വരെ നടത്തും
ഫയല്‍ ഫോട്ടോ
ഫയല്‍ ഫോട്ടോ

തിരുവനന്തപുരം: പത്താംതരം തുല്യതാപരീക്ഷ തിയതി പ്രഖ്യാപിച്ചു. പരീക്ഷകൾ മെയ് 24 മുതൽ ജൂൺ മൂന്ന് വരെ നടത്തും. അപേക്ഷകർ നേരിട്ട് ഓൺലൈനായി രജിസ്‌ട്രേഷനും കൺഫർമേഷനും നടത്തണം. 

പരീക്ഷാഫീസ് ഏപ്രിൽ 15 മുതൽ 22 വരെ പിഴയില്ലാതെയും 23 മുതൽ 24 വരെ പിഴയോടുകൂടിയും പരീക്ഷാകേന്ദ്രങ്ങളിൽ അടയ്ക്കാം. ഉച്ചയ്ക്ക് രണ്ട് മണി മുതൽ അഞ്ച് വരെയാണ് ഫീസ് അടയ്ക്കാനുള്ള സമയം. ‍

പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത് കൺഫർമേഷൻ നൽകിയ ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധരേഖകൾ ഉൾപ്പെടെ പരീക്ഷാഫീസ് അതത് പരീക്ഷാകേന്ദ്രങ്ങളിൽ അടയ്ക്കണം. ഗ്രേഡിംഗ് വിഭാഗത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകർ പരീക്ഷാകേന്ദ്രത്തിൽ മേൽപറഞ്ഞിരിക്കുന്ന തിയതിക്കുള്ളിൽ അപേക്ഷ നൽകണം. 

 വിശദവിവരങ്ങൾക്ക്: http://www.keralapareekshabhavan.in.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com