എന്‍എസ്എസിനെ വളഞ്ഞവഴിയില്‍ ഉപദേശിക്കേണ്ട; പൊള്ളത്തരം ജനങ്ങളെ അറിയിക്കാനുള്ള ബാധ്യതയുണ്ട്; മറുപടിയുമായി സുകുമാരന്‍ നായര്‍

വിഷയത്തിന് മതസാമുദായിക പരിവേഷം നല്‍കിയത് മുഖ്യമന്ത്രിയാണ്.
ജി സുകുമാരന്‍ നായര്‍ /ഫയല്‍ ചിത്രം
ജി സുകുമാരന്‍ നായര്‍ /ഫയല്‍ ചിത്രം

കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി  എ വിജരാഘവന്റെ ലേഖനം മറുപടി അര്‍ഹിക്കാത്തതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. തെരഞ്ഞെടുപ്പ് ദിവസം പറഞ്ഞതില്‍ രാഷ്ട്രീയമോ ജാതീയമോ മതപരമോ ആയ ഒന്നുമില്ല. വിഷയത്തിന് മതസാമുദായിക പരിവേഷം നല്‍കിയത് മുഖ്യമന്ത്രിയാണ്. പൊള്ളത്തരം ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത ഉള്ളതുകൊണ്ടാണ് പ്രതികരിക്കുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. 

മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് വിശ്വാസികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ തന്റെ പ്രതികരണം. അല്ലാതെ പ്രസ്താവന നടത്തുകയായിരുന്നില്ല. എന്നാല്‍ ഈ വിഷയത്തില്‍ മതസാമുദായിക പരിവേഷം നല്‍കിയത് മുഖ്യമന്ത്രിയാണ്. തെരഞ്ഞെടുപ്പ് ദിവസം അയ്യപ്പനും ദേവഗണങ്ങളും തങ്ങള്‍ക്കൊപ്പമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍എസ്എസിനെ സിപിഎം വളഞ്ഞവഴിയില്‍ ഉപദേശിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് അടക്കം എല്ലാ സംഘടനകളുമായും ഒരേവിധത്തിലുള്ള സൗഹൃദമാണ് തങ്ങള്‍ക്കുള്ളതെന്നും സുകുമാരന്‍ നായര്‍ പറയുന്നു. ഏതെങ്കിലും സംഘടനയുമായോ രാഷ്ട്രീയ പാര്‍ട്ടിയുമായോ എന്‍എസ്എസിന് ഏതെങ്കിലും തരത്തിലുള്ള അടുപ്പക്കൂടുതലോ അകല്‍ച്ചയോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com