പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല മുഖ്യമന്ത്രി ഏറ്റെടുക്കും; ഉന്നതതല യോഗം ഇന്ന്

ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തുന്ന മുഖ്യമന്ത്രി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം ഏറ്റെടുക്കും
മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരം​ഗം രൂക്ഷമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നത തല യോ​ഗം ഇന്ന്. 
ഇന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തുന്ന മുഖ്യമന്ത്രി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം ഏറ്റെടുക്കും. 

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിലായിരുന്ന അദ്ദേഹം പിന്നീട് കോവിഡ് ബാധിതനായതോടെ ചികിത്സയിലും നിരീക്ഷണത്തിലുമായിരുന്നു. 
കോവിഡ് കോർകമ്മിറ്റി യോഗങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ചേർന്നത്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ അനുമതിയോടെ നടപ്പാക്കുകയായിരുന്നു. ഈ സമയം മന്ത്രിസഭായോഗങ്ങൾ ഓൺലൈനായി ചേർന്നിരുന്നു.

കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ ഏകോപനമില്ലെന്ന വിമർശനം ഉയർന്നിരുന്നു. പല വകുപ്പുകളും സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കുന്നതും തലവേദനയാവുന്നുണ്ട്. ചില ജില്ലാ ഭരണാധികാരികളുടെ തീരുമാനങ്ങൾ ചീഫ് സെക്രട്ടറി ഇടപെട്ട് തിരുത്തേണ്ടി വന്നിരുന്നു. ഇതും കണക്കിലെടുത്താണ് പ്രതിരോധപ്രവർത്തനങ്ങളുടെ ഏകോപനം മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com