കോവിഡ് പോസിറ്റീവായ വിവരം മറച്ചുവെച്ച് ദിവസങ്ങളോളം കട തുറന്നു; കച്ചവടക്കാരനെതിരെ കേസ്‌

വി​വ​രം അ​റി​ഞ്ഞ നാ​ട്ടു​കാ​ർ പൊ​ലീ​സി​ലും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും അ​റി​യി​ച്ചെ​ങ്കി​ലും പ​രി​ശോ​ധ​ന​ നടത്തിയ കാ​ര്യം ഇയാൾ മ​റ​ച്ചുവെച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


പുതുപ്പ​ള്ളി: കോ​വി​ഡ് പോ​സി​റ്റീ​വ് ആ​ണെ​ന്ന വി​വ​രം മ​റ​ച്ചു​വെ​ച്ച ക​ച്ച​വ​ട​ക്കാ​ര​നെ​തി​രെ കേസെടുത്തു. കോട്ടയം പുതുപ്പള്ളി തൊ​ടി​യൂ​ർ ചെ​ട്ടി​യ​ത്ത് ജം​ഗ്ഷ​ന് സ​മീ​പം ജെ കെ സ്​​റ്റോ​ഴ്സ് ഉ​ട​മ​യാ​യ സ​ക്കീ​ർ​ഹു​സൈ​ന് ഈ​മാ​സം 15ന് ​കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യിരുന്നു. എന്നാൽ അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​തെ വീ​ടി​നോ​ട് ചേ​ർ​ന്ന ക​ട​യി​ൽ ക​ച്ച​വ​ടം തു​ട​ർന്നു.

വി​വ​രം അ​റി​ഞ്ഞ നാ​ട്ടു​കാ​ർ പൊ​ലീ​സി​ലും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും അ​റി​യി​ച്ചെ​ങ്കി​ലും പ​രി​ശോ​ധ​ന​ നടത്തിയ കാ​ര്യം ഇയാൾ മ​റ​ച്ചുവെച്ചു.  പിന്നാലെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ നോ​ക്കി​യ​പ്പോ​ഴാണ് ഈ​മാ​സം 15ന്​ ​രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​താ​യി ക​ണ്ടെ​ത്തിയത്. ഇതോടെ ക്വാ​റ​​ൻ​റീ​ൻ ലം​ഘി​ച്ച​തി​ന് കേ​സെ​ടു​ത്തു. 

ഇയാളിൽ നിന്ന് പി​ഴ​ ഈ​ടാ​ക്കുകയും ക​ട​യും അ​ട​പ്പി​ക്കുകയും ചെയ്തു. ഇയാളുടെ ​ക​ട​യു​ടെ പ​രി​സ​ര​വാ​സി​ക​ളാ​യ പ​ല​ർ​ക്കും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കോവി​ഡ് പോ​സി​റ്റീ​വാ​യിരുന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​മാ​സം 13നു​ശേ​ഷം ഈ ​ക​ട​യി​ൽ പോ​യ​വ​ർ തൊ​ടി​യൂ​ർ പിഎ​ച്ച്സി​യി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് തൊ​ടി​യൂ​ർ ആ​രോ​ഗ്യ​കേ​ന്ദ്രം ഓ​ഫി​സ​ർ അ​റി​യി​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com