രാത്രിയില്‍ കല്ലെറിഞ്ഞ് പരിഭ്രാന്തിയുണ്ടാക്കി, നാട്ടുകാരെ വട്ടം കറക്കിയ രണ്ട് പെണ്‍കുട്ടികള്‍ പിടിയില്‍ 

രാത്രി കാലങ്ങളില്‍ കല്ലെറിഞ്ഞ് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയ രണ്ട് പെണ്‍കുട്ടികള്‍ പിടിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവല്ല: രാത്രി കാലങ്ങളില്‍ കല്ലെറിഞ്ഞ് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയ രണ്ട് പെണ്‍കുട്ടികള്‍ പിടിയില്‍. പ്രായപൂര്‍ത്തിയായിട്ടില്ലാത്ത സഹോദരിമാരാണ് നാട്ടുകാരേയും പൊലീസിനേയും വട്ടം കറക്കിയത്. 

തിരുമൂലപുരത്തെ ഇരുവെള്ളിപ്രയിലാണ് സംഭവം. തുടരെ നാല് ദിവസമാണ് ഇവര്‍ കല്ലേറ് നടത്തിയത്. പൊലീസ് ഉള്‍പ്പെടെ മുപ്പതോളം പേര് അടങ്ങുന്ന സംഘം ഉറക്കമൊഴിഞ്ഞ് തെരച്ചില്‍ നടത്തുകയായിരുന്നു. 

കഴിഞ്ഞ ബുധനാഴ്ചയും വ്യാഴാഴ്ചയും വീടുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ വ്യാഴാഴ്ച രാത്രി തിരുവല്ലയില്‍ നിന്ന് വന്ന പൊലീസ് ജീപ്പിന് നേരെയും കല്ലേറ് വന്നു. 

തിരച്ചില്‍ നടത്തുന്നതിന് ഇടയില്‍ പല നാട്ടുകാര്‍ക്കും പൊലീസുകാര്‍ക്കും ഏറുകിട്ടി. കഴിഞ്ഞ ദിവസം രാത്രി കല്ലേറുണ്ടായപ്പോള്‍ സംശയത്തെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ ഷീജയുടെ നേതൃത്വത്തില്‍ സംഘം ഈ പെണ്‍കുട്ടികളുടെ വീടിന് സമീപം ഒളിച്ചിരുന്നു. 

അന്ന് രാത്രി കല്ലെറിയാന്‍ വീണ്ടും പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടികളെ ഒളിച്ചിരുന്നവര്‍ ചേര്‍ന്ന് പിടികൂടി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ കൗണ്‍സിലിങ്ങിന് വിധേയമാക്കുമെന്ന് സിഐ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com