എന്‍ജിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd August 2021 12:38 PM  |  

Last Updated: 03rd August 2021 12:38 PM  |   A+A-   |  

ENGINEERING ENTRANCE RESULT

കേരള ഹൈക്കോടതി/ഫയല്‍ ചിത്രം

 

കൊച്ചി: കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റുകളും വിദ്യാര്‍ഥികളും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ജസ്റ്റിസ് പി ബി സുരേഷ്‌കുമാറിന്റെ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രം പ്രവേശനം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ ഒരു വിഭാഗവും വിദ്യാര്‍ഥികളും ഹൈക്കോടതിയെ സമീച്ചത്. നിലവിലെ സാഹചര്യത്തില്‍ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രം പ്രവേശനം നടത്തണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത് പ്രത്യേക മൂല്യനിര്‍ണയത്തിന്റെ അടിസ്ഥാനത്തിലാണ്. അത്തരത്തില്‍ വ്യത്യസ്ത രീതിയിലാണ് മൂല്യനിര്‍ണയം നടത്തിയത്.

ഈ പശ്ചാത്തലത്തില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലത്തിന്റെ കൂടി അടിസ്ഥാനത്തില്‍ പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് വിദ്യാര്‍ഥികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.ഓഗസ്റ്റ് അഞ്ചിനാണ് എന്‍ജിനീയറിങ് പ്രവേശന പരീക്ഷ.