നാടകകൃത്തും നടനുമായ സി ആർ മനോജ് അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th August 2021 01:58 PM  |  

Last Updated: 04th August 2021 01:58 PM  |   A+A-   |  

manoj

സി ആർ മനോജ് / ഫെയ്സ്ബുക്ക് ചിത്രം

 

കൊല്ലം : പ്രഫഷനൽ നാടകകൃത്തും നടനുമായ സി ആർ മനോജ് അന്തരിച്ചു. 45 വയസ്സായിരുന്നു. സി ആർ മഹേഷ് എംഎൽഎയുടെ സഹോദരനാണ്. 

ഓച്ചിറ സരിഗ തിയറ്റേഴ്സലിലൂടെ നടനായി രംഗത്തെത്തിയ മനോജ് ഇരുപത്തഞ്ചിലേറെ നാടകങ്ങൾ രചിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി തഴവ ചെമ്പകശ്ശേരിൽ വീട്ടിൽ പരേതനായ സി എ രാജശേഖരന്റെയും റിട്ട. അധ്യാപിക ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. ലക്ഷ്മിയാണ് ഭാര്യ.

മനോജിന്റെ നിര്യാണത്തിൽ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ അനുശോചിച്ചു.