മദ്യശാലകള്‍ ഇന്ന് തുറക്കും ; രാവിലെ 9 മണി മുതല്‍ രാത്രി 7 വരെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th August 2021 06:38 AM  |  

Last Updated: 07th August 2021 06:38 AM  |   A+A-   |  

liquor

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത്  മദ്യശാലകള്‍ ഇന്ന് തുറക്കും. ശനിയാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് ബാറുകളും ബിവറേജസ്,  കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും തുറക്കുന്നത്. രാവിലെ 9 മണി മുതല്‍ രാത്രി 7 മണി വരെയായിരിക്കും പ്രവര്‍ത്തനം. 

നേരത്തെ വാരാന്ത്യ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മദ്യശാലകള്‍ തുറന്നിരുന്നില്ല. ശനിയാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും ഷോപ്പുകള്‍ തുറക്കാനോ സമയത്തെ സംബന്ധിച്ചോ ഉത്തരവിറങ്ങാത്തതിനാല്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. എന്നാല്‍, വൈകിട്ടോടെ ഷോപ്പുകള്‍ തുറക്കാന്‍ റീജനല്‍ മാനേജര്‍മാര്‍ നിര്‍ദേശം നല്‍കി.