അലാറം അടിക്കും, വാ​ണി​ങ്​ ലൈ​റ്റു​ക​ൾ തെ​ളി​യും; ഉറങ്ങുന്ന ഡ്രൈവർമാരെ ഉണർത്താൻ മോട്ടോർ വാഹന വകുപ്പ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th August 2021 08:39 AM  |  

Last Updated: 07th August 2021 08:39 AM  |   A+A-   |  

sleeping_while_driving

പ്രതീകാത്മക ചിത്രം

 

കൊച്ചി: വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ യാ​ത്ര​ക്കി​ടെ ഉ​റ​ങ്ങി​പ്പോ​കു​ന്ന​ത് തടയാൻ നൂ​ത​ന ആ​ശ​യ​വു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ജീവനക്കാർ. ഡ്രൈ​വ​ർ ഉ​റ​ക്കം തൂ​ങ്ങി​യാ​ൽ അലാറം മുഴക്കി മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന നി​യ​ന്ത്ര​ണം ന​ഷ്​​ട​പ്പെ​ട്ടാ​ൽ ത​നി​യെ വാ​ഹ​ന​ത്തിന്റെ വേ​ഗം കു​റ​യു​ന്ന സംവിധാനമാണ് വികസിപ്പിച്ചെടുത്തത്. ആഡംബര വാഹനങ്ങളിൽമാത്രം കണ്ടുവരുന്ന ഈ സംവിധാനം കുറഞ്ഞചെലവിൽ മറ്റു വാഹനങ്ങളിലും ഘടിപ്പിക്കാൻ വഴിയൊരുക്കുകയാണ് മോട്ടോർവാഹന വകുപ്പ്.

ഡ്രൈ​വ​ർ​മാ​രു​ടെ മു​ഖ​ഭാ​വ​ങ്ങ​ൾ നിരീക്ഷിച്ച്​ ഉ​റ​ക്ക​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​ണോ എ​ന്ന് മു​ൻ​കൂ​ട്ടി മ​ന​സ്സി​ലാ​ക്കും. ഉറങ്ങുകയാണെന്ന് തിരിച്ചറിഞ്ഞാൽ ഡ്രൈ​വ​ർക്കും യാ​ത്ര​ക്കാ​ർ​ക്കും കേ​ൾ​ക്കാ​നും കാ​ണാ​നും സാ​ധി​ക്കു​ന്ന ചു​വ​ന്ന വെ​ളി​ച്ച​മു​ള്ള അലാറം പ്രവർത്തിക്കും.   ഈ ​മു​ന്ന​റി​യി​പ്പി​ന് ശേ​ഷ​വും ഉ​റ​ങ്ങി പോ​കു​ക​യാ​ണെ​ങ്കി​ൽ റോ​ഡി​ലെ മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ടാ​വ​സ്ഥ​ മ​ന​സ്സി​ലാ​ക്കാനു​ള്ള ഹസാഡ് വാ​ണി​ങ്​ ലൈ​റ്റു​ക​ൾ തെ​ളി​യും. ഇതോടൊപ്പം  "എ​മ​ർ​ജ​ൻ​സി ബ്രേ​ക്കി​ങ്​" സം​വി​ധാ​നം വ​ഴി ആ​ക്സി​ലേ​റ്റ​റി​ന്റെ പ്ര​വ​ർ​ത്ത​നം നി​ല​ക്കു​ക​യും ചെ​യ്യും. എ​ൻ​ജി​ൻ എ​ക്സോ​സ്​​റ്റ്​ ബ്രേ​ക്ക് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​വു​ക​യും വാ​ഹ​ന​ത്തിന്റെ വേ​ഗം ക്ര​മാ​നു​ഗ​ത​മാ​യി കു​റ​യ്ക്കു​ക​യും ചെ​യ്യും.കുസാറ്റിലെ പാ​ർ​ട്ട് ടൈം ​ബി ​ടെ​ക് മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​ വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടി​യാ​യ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇതി​ന് പി​ന്നി​ൽ. 

നി​ല​വി​ൽ മാ​രു​തി 800 കാ​റി​ൽ ഈ ​സം​വി​ധാ​നം വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു. പ്രവർത്തനക്ഷമത വിലയിരുത്തിയ ഗതാഗതമന്ത്രി ആന്റണി രാജുവും ഉന്നത ഉദ്യോഗസ്ഥരും ഇത് ജനകീയമാക്കാനുള്ള നടപടികൾ ആരംഭിച്ചു. പേ​റ്റ​ൻ​റ്​ ന​ട​പ​ടി​ക​ളും ക​ണ്ടു​പി​ടി​ത്തം ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.