കടയില്‍ പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തു ; 'മുഖ്യമന്ത്രി' ആണെന്നറിഞ്ഞ് ഷാനവാസ് ഞെട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th August 2021 09:22 AM  |  

Last Updated: 07th August 2021 09:25 AM  |   A+A-   |  

shanavas

സര്‍ട്ടിഫിക്കറ്റില്‍ ഷാനവാസ് മുഖ്യമന്ത്രി എന്നു രേഖപ്പെടുത്തിയിരിക്കുന്നു/ ടെലിവിഷന്‍ ചിത്രം

 

കോട്ടയം : കടയില്‍ പോകുന്നതിനായി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത ഷാനവാസ് ഞെട്ടി. ഷാനവാസ് മുഖ്യമന്ത്രി ആണെന്നാണ് സര്‍ട്ടിഫിക്കറ്റ്. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റിനായി മൊബൈല്‍ നമ്പറും ഒടിപിയും കൊടുത്തു കോവിന്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തപ്പോഴാണ് സംഭവം. 

പത്തനാട് ചേരിയില്‍ ഷാനവാസിന്റെ മുഴുവന്‍ പേര് സി എം ഷാനവാസ് എന്നാണ്. സി എം എന്ന ഇനീഷ്യല്‍ ചീഫ് മിനിസ്റ്റര്‍ എന്നതിന്റെ ചുരുക്കെഴുത്തായി കോവിന്‍ പോര്‍ട്ടലിന്റെ മലയാളം പതിപ്പില്‍ പരിഭാഷപ്പെടുത്തുകയായിരുന്നു. 

റജിസ്‌ട്രേഷന്‍ പേജില്‍ പേര് 'ഷാനവാസ് മുഖ്യമന്ത്രി' എന്നായിരുന്നു കാണിച്ചത്. സര്‍ട്ടിഫിക്കറ്റിന്റെ ഇംഗ്ലീഷ് പതിപ്പില്‍ സി എം ഷാനവാസ് എന്നുമാണ്. രണ്ടാം ഡോസ് സ്വീകരിച്ചു കഴിയുമ്പോള്‍ 'സ്ഥാനക്കയറ്റം' ഉണ്ടാകുമോ എന്നറിയില്ലെന്ന് ഷാനവാസ് പറയുന്നു.