ശ്രീറാം വെങ്കിട്ടരാമന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ ആക്രമണം; മൊബൈല്‍ ഫോണും ഐഡി കാര്‍ഡും പിടിച്ചുവാങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th August 2021 01:18 PM  |  

Last Updated: 09th August 2021 01:18 PM  |   A+A-   |  

SREERAM

ശ്രീറാം വെങ്കിട്ടരാമന്‍/ഫയല്‍


തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ ആക്രമണം. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ട രാമന്റെയും വഫ ഫിറോസിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം. 

സിറാജ് ദിനപത്രം ഫോട്ടോഗ്രാഫര്‍ ശിവജി, കെയുഡബ്ല്യുജെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം എന്നിവര്‍ക്ക് മര്‍ദനമേറ്റു. ശിവജിയുടെ മൊബൈല്‍ ഫോണും ഐഡി കാര്‍ഡും പിടിച്ചുവാങ്ങി. 

ഇതിന് മുന്‍പും വഞ്ചിയൂര്‍ കോടതിയില്‍ വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകര്‍ അക്രമം നടത്തിയിട്ടുണ്ട്. അഭിഭാഷകരുടെ ആക്രമണങ്ങള്‍ കാരണം കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കയറാന്‍ സാധിക്കാത്ത സഹാചര്യമാണുള്ളത്.