ശ്രീജേഷിന് നാളെ സ്വീകരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th August 2021 07:02 PM  |  

Last Updated: 09th August 2021 07:02 PM  |   A+A-   |  

pr_sreejesh_123

ഫോട്ടോ: ട്വിറ്റർ

 

കൊച്ചി:  ടോക്കിയോ ഒളിമ്പിക്‌സില്‍ രാജ്യത്തിന് വേണ്ടി അഭിമാന നേട്ടം കൈവരിച്ച ഇന്ത്യന്‍ ഹോക്കി ടീമിലെ ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന് നാളെ വൈകുന്നേരം അഞ്ചുമണിക്ക് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കും. കോവിഡ് 19 നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും സ്വീകരണ പരിപാടികള്‍. സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ പങ്കെടുക്കും.

മന്ത്രിയെ കൂടാതെ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡണ്ട്  സുനില്‍കുമാര്‍ വി  കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ മേഴ്‌സി കുട്ടന്‍,എറണാകുളം ജില്ലാ കളക്ടര്‍, സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് ഡയറക്ടര്‍ , എന്നിവരുടെ നേതൃത്വത്തില്‍ കാലടി പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി വഴി അദ്ദേഹത്തിന്റെ ജന്മനാടായ കിഴക്കമ്പലം എരുമേലി വരെ വാഹനവ്യൂഹത്തില്‍ അനുഗമിക്കും.

ശ്രീജേഷിന്റെ നിര്‍ണായക സേവുകളാണ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം നേടാന്‍ സഹായകമായത്.