ബൈക്ക് അഭ്യാസികളെ 'ഒതുക്കാന്‍' മോട്ടോര്‍ വാഹനവകുപ്പ്; ഓപ്പറേഷന്‍ റാഷില്‍ കുടുങ്ങിയത് 1660 പേര്‍, 143 പേരുടെ ലൈസന്‍സ് റദ്ദാക്കി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th August 2021 08:00 AM  |  

Last Updated: 12th August 2021 08:00 AM  |   A+A-   |  

bike_racing

പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ബൈക്കില്‍ അഭ്യാസം കാണിച്ചതിന് മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ റാഷില്‍ കുടുങ്ങിയത് 1660 പേര്‍. 143 പേരുടെ ലൈസന്‍സും റദ്ദ് ചെയ്തു. കര്‍ശന നടപടി തുടരാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചു. 

ഓപ്പറേഷന്‍ റാഷ് എന്ന പേരില്‍ തുടങ്ങിയ പ്രത്യേക പരിശോധനയില്‍ ആകെയെടുത്തത് 13,405 കേസുകളാണ്. ഇതില്‍ 1660 കേസുകള്‍ അപകടകരമായ തരത്തില്‍ വാഹനമോടിച്ചതിനുള്ളതാണ്. ഇത്തരത്തില്‍ പിടികൂടിയ 143 പേരുടെ ലൈസന്‍സും ഇതിനകം റദ്ദാക്കി.

ബാക്കിയുള്ളവര്‍ക്കെതിരായ നിയമനടപടി തുടരുകയാണ്. ഏറ്റവും കൂടുതല്‍ ബൈക്ക് അഭ്യാസങ്ങള്‍ കണ്ടത് ആലപ്പുഴ, കൊല്ലം ജില്ലകളിലാണെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ അഡീഷനല്‍ ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ അറിയിച്ചു.