വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th August 2021 10:16 PM  |  

Last Updated: 12th August 2021 10:16 PM  |   A+A-   |  

power

പ്രതീകാത്മക ചിത്രം

 

ഇടുക്കി: ഇടുക്കി മൂലമറ്റം ജനറേറ്റിംഗ് സ്‌റ്റേഷനിലെ 6 ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പൂര്‍ണമായും പിന്‍വലിച്ചു. പുറത്തുനിന്നും 400 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയതിനാലാണ് നിയന്ത്രണം പിന്‍വലിച്ചത്.

മൂലമറ്റത്തെ 6 ജനറേറ്ററുകള്‍ പ്രവര്‍ത്തന രഹിതമായതു മൂലം രാത്രി 7.30 മുതല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും 9 മണിയോടെ പൂര്‍ണ്ണമായും പിന്‍വലിക്കുകയായിരുന്നു.