സാമ്പത്തിക പ്രതിസന്ധി; ഫോട്ടോഗ്രാഫറെ സ്റ്റുഡിയോയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th August 2021 06:33 AM  |  

Last Updated: 19th August 2021 06:33 AM  |   A+A-   |  

photographer_death_paravur1

ഫോട്ടോ: ഫെയ്‌സ്ബുക്ക്

 

പ​റ​വൂ​ർ: ഫോ​ട്ടോ​ഗ്രാ​ഫ​റെ സ്റ്റു​ഡി​യോ​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.  തെ​ക്കി​നേ​ഴ​ത്ത് വീ​ട്ടി​ൽ വി​ജി​ൽ കു​മാ​റി​നെ(37) ആ​ണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

ബുധനാഴ്ച പു​ല​ർ​ച്ചെ ര​ണ്ട് മണിയോടെയാണ് സംഭവം. രാ​ത്രി വൈ​കി​യും വീ​ട്ടി​ൽ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് അ​യ​ൽ വീ​ട്ടി​ലെ യു​വാ​വ് അ​ന്വേ​ക്ഷി​ച്ചു ചെ​ന്ന​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഏഴിക്കരയിൽ ലവൻഡർ എന്ന പേരിൽ സ്റ്റുഡിയോ നടത്തുകയായിരുന്നു. 

കോ​വി​ഡ് ബാ​ധി​തനായി വിശ്രമത്തിൽ കഴിയുകയായിരുന്നു. സാ​മ്പ​ത്തി​ക​ പ്രതിസന്ധികൾ നേരിട്ടിരുന്നു.  സ്റ്റു​ഡി​യോ​യി​ൽ നി​ന്നു​ള്ള വ​രു​മാ​നം വ​ള​രെ കു​റ​ഞ്ഞ​ത് വി​ഷ​മി​പ്പി​ച്ചി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. കാൻസർ ബാധിതയായിരുന്ന വിജിലിന്റെ അമ്മ രണ്ട് വർഷം മുൻപാണ് മരിച്ചത്. സ​ജ​നയാണ് ഭാര്യ, നാലു വയസുകാരനായ മകനുണ്ട്.