കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കേരളം സജ്ജം: ആരോഗ്യമന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th August 2021 01:12 PM  |  

Last Updated: 19th August 2021 01:12 PM  |   A+A-   |  

COVID UPDATES KERALA

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ മേഖലയില്‍
പോസ്റ്റ് കോവിഡ് ചികിത്സയ്ക്ക് പണം ഈടാക്കാനുള്ള തീരുമാനത്തില്‍ അവ്യക്തതകള്‍ ഉണ്ടെങ്കില്‍ നീക്കും എന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഇതര ചികിത്സകള്‍ക്ക് നേരത്തെ തന്നെ സര്‍ക്കാര്‍ മേഖലയില്‍ പണം ഈടാക്കുന്നുണ്ടായിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തെ പ്രശംസിച്ചില്ല എന്ന രാഷ്ട്രീയ ആരോപണത്തിന് മറുപടി പറയാന്‍ ഇല്ലെന്നും വീണാ ജോര്‍ജ് അഭിപ്രായപ്പെട്ടു.