തിരുവോണത്തിന് മഴ കനക്കും, 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

ഓണദിവസങ്ങളിൽ സംസ്ഥാനത്തെ ചില ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം
എകസ്പ്രസ് ഫോട്ടോ
എകസ്പ്രസ് ഫോട്ടോ


തിരുവന്തപുരം: സംസ്ഥാനത്ത് ഓണാഘോഷം മഴയിൽ മുങ്ങാൻ സാധ്യത. ഓണദിവസങ്ങളിൽ സംസ്ഥാനത്തെ ചില ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. 

5 ജില്ലകളിൽ യോല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് തിരുവോണദിനമായ ശനിയാഴ്ച  യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഞായറാഴ്ചയും യെല്ലോ അലർട്ട് തുടരും. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ ജാ​ഗ്രതാ മുന്നറിയിപ്പ്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 വരെ മില്ലിമീറ്റർ മഴ ലഭിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com