ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

പ​​​ത്ത​​​നം​​​തി​​​ട്ട, ഇ​​​ടു​​​ക്കി, ജി​​​ല്ല​​​ക​​​ളി​​​ലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വോ​​​ണ ദി​​​ന​​​മാ​​​യ ഇ​​​ന്നും നാ​​​ളെ​​​യും സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത. മൂന്ന് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മഴമുന്നറിയിപ്പുണ്ട്.

പ​​​ത്ത​​​നം​​​തി​​​ട്ട, ഇ​​​ടു​​​ക്കി, ജി​​​ല്ല​​​ക​​​ളി​​​ലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.  കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ഇ​​​ടു​​​ക്കി, മ​​​ല​​​പ്പു​​​റം, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ നാ​​​ളെ​​​യും ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നാ​​​ണ് മു​​​ന്ന​​​റി​​​യി​​​പ്പ്. 

തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ ജാ​ഗ്രതാ മുന്നറിയിപ്പ്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 വരെ മില്ലിമീറ്റർ മഴ ലഭിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com