പെൺകുട്ടികൾക്കായി വിട്ടുകൊടുത്തില്ല, ഊഞ്ഞാലാടി തരൂരിന്റെ ഓണാഘോഷം; വിഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st August 2021 05:00 PM  |  

Last Updated: 21st August 2021 05:00 PM  |   A+A-   |  

Shashi_Tharoor

ചിത്രം: ട്വിറ്റർ

 

റവാട്ടിലെ ഓണാഘോഷത്തോടെ കുട്ടിക്കാലത്തെ ഓർമകളിലേക്ക് മടങ്ങി ഡോ. ശശിതരൂർ എം പി. അമ്മ ലില്ലി തരൂറിനും കുടുംബാം​ഗങ്ങൾക്കുമൊപ്പമാണ് ശശി തരൂർ ഇക്കുറി ഓണം ആഘോഷിച്ചത്. ഓണപ്പാട്ടും കളികളുമായി തരൂരും ആഘോഷങ്ങളിൽ നിറസാന്നിധ്യമായി. 

തറവാട്ടുമുറ്റത്ത് ഒരുക്കിയിരുന്ന ഊഞ്ഞാലിൽ ആടുന്ന വിഡിയോയും ശശി തരൂർ പങ്കുവച്ചിട്ടുണ്ട്. പതിവായി വീട്ടിലെ പെൺകുട്ടികൾക്കായി വിട്ടുകൊടുക്കുന്ന ഊഞ്ഞാലാട്ടം. ഈ വർഷം ആഘോഷങ്ങളുടെ ആവേശം ഏന്നെയും ആകർഷിച്ചു എന്ന് കുറിച്ചാണ് തരൂർ ഓണാശംസകൾ നേർന്ന് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വെള്ളമുണ്ടു ചുവപ്പ് കുർത്തയുമാണ് തരൂരിന്റെ ഓണവേഷം. 

ഉത്രാട ദിവസമായ ഇന്നലെ രാവിലെ തരൂർ പുന്നെൽ കതിർ എഴുന്നള്ളിക്കുകയും മാതേവറിനു മുന്നിൽ പുത്തരി പൂജയും നടത്തുകയും ചെയ്തിരുന്നു.