റേഷൻ കടകൾ നാളെ തുറക്കും; ഓണക്കിറ്റ് വിതരണം പുനരാരംഭിക്കും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd August 2021 06:29 AM  |  

Last Updated: 23rd August 2021 06:29 AM  |   A+A-   |  

free onam kit

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: അവധിക്കു ശേഷം റേഷൻ കടകൾ തുറക്കുന്ന നാളെ ഓണക്കിറ്റ് വിതരണവും പുനരാരംഭിക്കും. സംസ്ഥാനത്തെ 90.87 ലക്ഷം റേഷൻ കാർഡ് ഉടമകളിൽ 69.73 ലക്ഷം പേർക്കാണ് ഇതുവരെ കിറ്റ് ലഭിച്ചത്. 5,51,488 മഞ്ഞ കാർഡുകാർക്കും 29,11,551 പിങ്ക് കാർഡുകാർക്കും കിറ്റ് വിതരണം നടന്നു. നീല 18,36,818 , വെള്ള 16,73,224 എന്നിങ്ങനെയാണ് കിറ്റ് ലഭിച്ചവരുടെ കണക്ക്. 

ഓണത്തിന് മുൻപ് സൗജന്യ കിറ്റ് വിതരണം പൂർത്തിയാക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. കി​റ്റി​ലെ വി​ഭ​വ​ങ്ങ​ളാ​യ ഏ​ലക്ക, മി​ൽ​മ നെ​യ്യ്, ചെ​റു​പ​യ​ർ, മ​റ്റ്​ പാ​യ​സ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ ആ​വ​ശ്യ​ത്തി​ന്ന് സ്​​റ്റോ​ക്കി​ല്ലാ​ത്ത​തിനാൽ കി​റ്റു​വി​ത​ര​ണം ദി​വ​സ​ങ്ങ​ളോ​ളം മെ​ല്ല​പ്പോ​ക്കി​ലാ​യി​രു​ന്നു. 3 ദിവസത്തെ അവധിക്കു ശേഷമാണ് നാളെ റേഷൻ കടകൾ തുറക്കുക. ഓണം കഴിഞ്ഞും കിറ്റ് വിതരണം തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. 

ഓണക്കിറ്റിലെ സാധനങ്ങൾ :- പഞ്ചസാര- 1 കി.ഗ്രാം, വെളിച്ചെണ്ണ- 500 മി.ലി, ചെറുപയർ- 500 ഗ്രാം, തുവരപരിപ്പ്- 250 ഗ്രാം, തേയില - 100 ഗ്രാം, മുളക്/മുളക് പൊടി- 100 ഗ്രാം, ഉപ്പ്- 1 കി.ഗ്രാം, മഞ്ഞൾ- 100 ഗ്രാം, സേമിയ 180 ഗ്രാം/ പാലട 180 ഗ്രാം/    ഉണക്കലരി 500 ഗ്രാം- ഒരു പായ്ക്കറ്റ്,കശുവണ്ടി പരിപ്പ് 50 ഗ്രാം- ഒരു പായ്ക്കറ്റ്,ഏലയ്ക്ക 20 ഗ്രാം- ഒരു പായ്ക്കറ്റ്, നെയ്യ് - 50 മി.ലി, ശർക്കരവരട്ടി / ഉപ്പേരി- 100 ഗ്രാം, ആട്ട- 1 കി.ഗ്രാം, ബാത്ത് സോപ്പ് - 1 എണ്ണം