വിവാഹം ഈ മാസം 28ന് ; പൊള്ളലേറ്റ നിലയില്‍ വീട്ടില്‍ കണ്ടെത്തിയ യുവഡോക്ടര്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd August 2021 10:11 AM  |  

Last Updated: 23rd August 2021 10:11 AM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

മലപ്പുറം:  പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവഡോക്ടര്‍ മരിച്ചു. കൊഴക്കോട്ടൂര്‍ മങ്ങാട്ടുപറമ്പന്‍ ഷൗക്കത്തലിയുടെ മകള്‍ ഷാഹിദ (24)യാണ് മരിച്ചത്. 28ന് വിവാഹം നടക്കാനിരിക്കുകയായിരുന്നു.

ഇന്നലെ രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ ഷാഹിദയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബിഡിഎസ് പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്നു.