വാക്സിൻ എടുത്തതിന് പിന്നാലെ അസ്വസ്ഥത; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd August 2021 09:26 AM  |  

Last Updated: 23rd August 2021 09:26 AM  |   A+A-   |  

covid vaccine

ഫയല്‍ ചിത്രം

 

കൊച്ചി: കോവിഡ് വാക്സിൻ സ്വീകരിച്ചതിനെത്തുടർന്നുണ്ടായ ആരോ​ഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇരുമ്പനം ഭാസ്കരൻ കോളനിക്ക് സമീപം പോട്ടേക്കാട്ടിൽ പി ആർ രാജേഷ് (39) ആണ് മരിച്ച‌ത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു രാജേഷ്. 

കഴിഞ്ഞ മാസം 30നാണ് രാജേഷ് കോവിഷീൽഡ് വാക്സിന്റെ ആദ്യ ഡോസെടുത്തത്. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. സംഭവത്തിൽ യുവാവിന്റെ ബന്ധിക്കൾ കളക്ടർക്ക് പരാതി നൽകി. ഹിൽപാലസ് പൊലീസ് കേസെടുത്തിട്ടുണ്ട്. 

മൃതദേഹം  മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി. മാതാപിതാക്കൾ: രാജൻ, രാധ, സഹോദരൻ:  രജീഷ്