തിരുവോണം തിങ്കളാഴ്ചയെന്ന് തെറ്റിദ്ധരിപ്പിച്ചു; പൂക്കളുമായി എത്തിയ നാലം​ഗ സംഘത്തിന് ലക്ഷങ്ങൾ നഷ്ടം 

രണ്ട് ലക്ഷത്തോളം രൂപ വരുന്ന മല്ലിക, ജമന്തി, മുല്ലപ്പൂ, റോസ്, അരളി തുടങ്ങിയ പൂക്കളാണ് ഇവരുടെ പക്കലുണ്ടായിരുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കാസർ​കോട്: ഓണം കഴിഞ്ഞതറിയാതെ മംഗളൂരുവിൽ നിന്ന് പൂവുമായെത്തിയ യുവാക്കൾക്ക് ലക്ഷങ്ങൾ നഷ്ടം. മംഗളൂരു ബന്ദർ സ്വദേശികളായ അസീസ്, ഫാറൂഖ്, മുബിൻ, ഇംതിയാസ് എന്നിവരാണ് തിങ്കളാഴ്ചയാണ് തിരുവോണമെന്ന് കരുതി ഞായറാഴ്ച രാവിലെ പൂക്കളുമായി എത്തിയത്. മംഗളൂരു സ്വദേശിയായ അസർ എന്നയാളാണ് തങ്ങളെ തെറ്റിദ്ധരിപ്പിച്ചതെന്ന് ഇവർ പറഞ്ഞു. 

കാഞ്ഞങ്ങാടെത്തിയപ്പോഴാണ് ഓണം കഴിഞ്ഞ വിവരം നാലം​ഗ സംഘം അറിഞ്ഞത്. രണ്ട് ലക്ഷത്തോളം രൂപ വരുന്ന മല്ലിക, ജമന്തി, മുല്ലപ്പൂ, റോസ്, അരളി തുടങ്ങിയ പൂക്കളാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. ഇതിൽ നിന്ന് ആകെ 3000 രൂപയുടെ പൂക്കൾ മാത്രമാണ് ചെലവായത്. ഒരുമുഴം പൂവിന് 20 രൂപ എന്ന നിരക്കിൽ വിറ്റിട്ടും വാങ്ങാൻ ആളില്ലെന്നാണ് ഇവർ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com