എറണാകുളം ജില്ലയിൽ 39 പഞ്ചായത്തുകളിലും കളമശേരി നഗരസഭയിലും ഡബ്ല്യുഐപിആർ ഏഴിൽ കൂടുതൽ ; കടുത്ത നിയന്ത്രണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st August 2021 08:01 AM  |  

Last Updated: 31st August 2021 08:01 AM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

കൊച്ചി : എറണാകുളം ജില്ലയിലെ 39 പഞ്ചായത്തുകളിലും കളമശേരി നഗരസഭയിലും കോവിഡ് പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം (ഡബ്ല്യുഐപിആർ) ഏഴിൽ കൂടുതലെന്ന് ജില്ലാ ഭരണകൂടം. ഈ മേഖലകളിൽ കർശന ലോക്ഡൗൺ നിയന്ത്രണങ്ങളും സൂക്ഷ്മ നിരീക്ഷണവും ഏർപ്പെടുത്തുമെന്ന് കളക്ടർ ജാഫർ മാലിക് അറിയിച്ചു.

ഡബ്ല്യുഐപിആർ ഏഴിൽ കൂടുതലായ പഞ്ചായത്തുകൾ: ആരക്കുഴ, അശമന്നൂർ, ആവോലി, ആയവന, ചെങ്ങമനാട്, ചിറ്റാറ്റുകര, എടക്കാട്ടുവയൽ, ഏഴിക്കര, കടമക്കുടി, കാഞ്ഞൂർ, കരുമാലൂർ, കവളങ്ങാട്, കീരംപാറ, കുമ്പളങ്ങി, കുന്നുകര, കുഴുപ്പിള്ളി, മലയാറ്റൂർ നീലീശ്വരം, മഞ്ഞള്ളൂർ, മഞ്ഞപ്ര, മാറാടി, മൂക്കന്നൂർ, മുടക്കുഴ, മുളന്തുരുത്തി, ഞാറയ്ക്കൽ, നെടുമ്പാശേരി, ഒക്കൽ, പൈങ്ങോട്ടൂർ, പാലക്കുഴ, പല്ലാരിമംഗലം, പോത്താനിക്കാട്, പുത്തൻവേലിക്കര, പൂതൃക്ക, രായമംഗലം, തിരുവാണിയൂർ, തുറവൂർ, വടക്കേക്കര, വടവുകോട്– പുത്തൻകുരിശ്, വാളകം, വേങ്ങൂർ എന്നിവയാണ്. 

നഗരസഭ: കളമശേരി. ഡബ്ല്യുഐപിആർ ഏഴിൽ കൂടുതലായ നഗരസഭ വാർഡുകൾ: ആലുവ (2,4,10,11,15,17,22), അങ്കമാലി (3,12,15,21,22,25,26,30), ഏലൂർ (23,25,26,28), കളമശേരി (1,4,5,6,8,10,12,15,17,19,20,21,22,32,37,41), കൂത്താട്ടുകുളം (1,3,7,9,10,11,17,22,23), കോതമംഗലം (1,3,6,7,9,11,12,14,15,20,24,26,28,31), മരട് (1,10,11,13,11,18,32), മൂവാറ്റുപുഴ (3,4,11,12,17,21,27,28), പറവൂർ (1,4,5,7,15,16,20,25), പെരുമ്പാവൂർ (4,7,8,9,12,17,20), പിറവം (3,6,7,13,14,15,20), തൃക്കാക്കര(4,5,9,11,14,16,19,24,25,27,29,33), തൃപ്പൂണിത്തുറ (1,2,6,8,10,14,17,23,49).