22 മണിക്കൂര്‍ ഡ്യൂട്ടി, പൊലീസ് സ്റ്റേഷനില്‍ തലയടിച്ച് വീണ എഎസ്‌ഐ മരിച്ചു; മൂന്ന് പേര്‍ക്ക് ജീവന്റെ വെളിച്ചം നല്‍കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st December 2021 09:18 AM  |  

Last Updated: 01st December 2021 10:17 AM  |   A+A-   |  

asi_died_at_ezhukon1

ഏഴുകോണില്‍ മരിച്ച എഎസ്‌ഐ ബി ശ്രീനിവാസന്‍

 

കൊല്ലം: 22 മണിക്കൂര്‍ നീണ്ട ഡ്യൂട്ടിക്ക് ശേഷം പൊലീസ് സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിന് ഇടയില്‍ പടിക്കെട്ടില്‍ തലയടിച്ച് വീണ എഎസ്‌ഐ മരിച്ചു. ഏഴുകോണ്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ബി ശ്രീനിവാസന്‍ പിള്ള(47)ആണ് മരിച്ചത്. 

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ശ്രീനിവാസന്‍ പിള്ള സ്റ്റേഷനിലെ പടിക്കെട്ടില്‍ തലയടിച്ച് വീണത്. വെള്ളിയാഴ്ച രാവിലെ ഡ്യൂട്ടിയില്‍ പ്രവേശിച്ച എഎസ്‌ഐ ശനിയാഴ്ച രാവിലെ 9ന് ഡ്യൂട്ടി അവസാനിപ്പിച്ച് ഇറങ്ങാന്‍ ഇരുന്നതായിരുന്നു. എന്നാല്‍ ശനിയാഴ്ച രാവിലെ 7.30ടെ പടിക്കെട്ടിലേക്ക് കുഴഞ്ഞു വീണു. 

ചൊവ്വാഴ്ച മസ്തിഷ്‌കാഘാതം സംഭവിച്ചു

കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന എഎസ്‌ഐയ്ക്ക് ചൊവ്വാഴ്ച രാവിലെയോടെ മസ്തിഷ്‌കാഘാതം സംഭവിച്ചു. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. എആര്‍ ക്യാംപിലും എഴുകോണ്‍ സ്‌റ്റേഷനിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. 

രണ്ട് വര്‍ഷമായി എഴുകോണ്‍ സ്‌റ്റേഷനിലായിരുന്നു ജോലി. തലേന്ന് ജിഡി ചാര്‍ജിലായതിനാല്‍ ഉറക്കമില്ലാതെ ജോലിയിലായിരുന്നു. ബന്ധുക്കള്‍ സമ്മതം അറിയിച്ചതോടെ അദ്ദേഹത്തിന്റെ വൃക്ക, കരള്‍ എന്നീ അവയവങ്ങള്‍ ദാനം ചെയ്തു. തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളജിലേക്കാണ് ദാനം ചെയ്തത്.