ചെല്ലാനത്ത് ട്വന്റി ട്വന്റി കോണ്‍ഗ്രസ് സഖ്യത്തിന് ഭരണം; കെ എല്‍ ജോസഫ് പ്രസിഡന്റ് 

ട്വന്റി ട്വന്റിയും കോണ്‍ഗ്രസും ഒന്നിച്ചതിനെ തുടര്‍ന്നാണ് ചെല്ലാനത്ത് ഇടതുമുന്നണിക്ക് ഭരണം നഷ്ടമായത്
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോസഫ്/ ഫെയ്സ്ബുക്ക് ചിത്രം
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോസഫ്/ ഫെയ്സ്ബുക്ക് ചിത്രം

കൊച്ചി: ചെല്ലാനം പഞ്ചായത്ത് ഭരണം ട്വന്റി ട്വന്റി കോണ്‍ഗ്രസ് സഖ്യത്തിന്. പഞ്ചായത്ത് പ്രസിഡന്റായി ട്വന്റി ട്വന്റി നേതാവ് കെ എല്‍ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. ഇടതു സ്ഥാനാര്‍ത്ഥിയെ 9 നെതിരെ 12 വോട്ടുകള്‍ക്കാണ് ജോസഫ് പരാജയപ്പെടുത്തിയത്. 

ട്വന്റി ട്വന്റിയും കോണ്‍ഗ്രസും ഒന്നിച്ചതിനെ തുടര്‍ന്നാണ് ചെല്ലാനത്ത് ഇടതുമുന്നണിക്ക് ഭരണം നഷ്ടമായത്. പ്രസിഡന്റിനെതിരെ ഒക്ടോബര്‍ 20 ന് കൊണ്ടുവന്ന അവിശ്വാസ പ്രമേയം 9 നെതിരെ 12 വോട്ടുകള്‍ക്ക് വിജയിക്കുകയായിരുന്നു. 

 21 അംഗങ്ങളാണ് ചെല്ലാനം പഞ്ചായത്തിലുള്ളത്. എല്‍ഡിഎഫിന് 9 സീറ്റ്, ട്വന്റി ട്വന്റിക്ക് 8 സീറ്റ്, യുഡിഎഫിന് നാല് സീറ്റ് എന്നിങ്ങനെയാണ് കക്ഷി നില. പ്രാദേശിക കൂട്ടായ്മയായ ട്വന്റി20 അരാഷ്ട്രീയമാണ് എന്നായിരുന്നു നേരത്തെ ഇടത്‌വലത് മുന്നണികളുടെ നിലപാട്. 

പിന്നീട് ട്വന്റി ട്വന്റിയുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന ചെല്ലാനത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ട്വന്റി ട്വന്റി മത്സരത്തിനിറങ്ങിയതോടെയാണ് കോണ്‍ഗ്രസിന് കാലിടറിയത്. തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഭരണം നേടുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com