വെള്ളാപ്പള്ളിയുടെ ജൂബിലി: എസ്എന്‍ഡിപി യോഗം ഓഫിസിനു മുന്നില്‍ പട്ടിണി സമരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th December 2021 01:57 PM  |  

Last Updated: 04th December 2021 02:01 PM  |   A+A-   |  

sndp

തൃശൂരില്‍ ചേര്‍ന്ന എസ്എന്‍ഡിപി യോഗം സംരക്ഷണ സമിതി യോഗത്തില്‍നിന്ന്‌

 

തൃശൂര്‍: എസ്എന്‍ഡിപി യോഗ നേതൃത്വത്തില്‍ വെള്ളാപ്പിള്ളി നടേശന്റെ 25ാം വര്‍ഷം ആഘോഷിക്കുന്ന ഡിസംബര്‍ 25ന് യോഗം സംരക്ഷണ സമിതി കൊല്ലത്തുള്ള യോഗം ഓഫീസിനു മുന്നില്‍ പട്ടിണി സമരം നടത്തും.  

കേരളത്തിലെ എല്ലാ ജില്ലകളേയും പ്രതിനിധീകരിച്ച് 25 മുന്‍ യൂണിയന്‍ ഭാരവാഹികള്‍ ഉപവാസം നടത്താനും 500 പേര്‍ അനുഭാവ സമരം നടത്താനും തൃശൂര്‍ പേള്‍ റീജന്‍സിയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.

യോഗത്തില്‍ സംരക്ഷണ സമിതി പ്രസിഡന്റ് അഡ്വ.ആര്‍. അജന്ത കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ്. പി.പി. ദാസന്‍, ജനറല്‍ സെക്രട്ടറി കെ.എം. സന്തോഷ് കുമാര്‍, മുന്‍ തൃശൂര്‍ യൂണിയന്‍ സെക്രട്ടറി പി.എന്‍. പ്രേംകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു