സന്നിധാനത്തേയ്ക്കുള്ള പരമ്പരാഗത പാത തുറക്കാം, വഴി ശുചീകരിച്ചു; സൗകര്യം ഒരുക്കിയതായി ദേവസ്വം ബോര്‍ഡ് 

ശബരിമല സന്നിധാനത്തേയ്ക്കുള്ള പരമ്പരാഗത പാത തുറക്കാമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍
ശബരിമല , ഫയല്‍ചിത്രം
ശബരിമല , ഫയല്‍ചിത്രം

പത്തനംതിട്ട: ശബരിമല സന്നിധാനത്തേയ്ക്കുള്ള പരമ്പരാഗത പാത തുറക്കാമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍. തീര്‍ഥാടകര്‍ക്ക് സുഗമമായി നടന്ന് പോകുന്നതിന് വഴി ശുചീകരിച്ചു. വഴിമധ്യേ തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന് കുടിവെള്ളവും ആശുപത്രി സൗകര്യവും ഒരുക്കിയതായും കെ അനന്തഗോപന്‍ പറഞ്ഞു. പരമ്പരാഗത പാത തുറക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി വൈകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തില്‍ പരമ്പരാഗത പാത വഴിയുള്ള മലകയറ്റത്തില്‍ അടക്കം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടിരുന്നു. കന്നി അയ്യപ്പന്‍മാര്‍ക്ക് ആചാരമായി ഏറെ പ്രധാനം ഉള്ള ശബരിപീഠം ,ശരം കുത്തി എന്നിവ വഴിയുള്ള യാത്രക്ക് പകരമായി സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് ഇപ്പോള്‍ മലകയറ്റം അനുവദിച്ചിരിക്കുന്നത്. കോവിഡ് വന്ന് പോയവര്‍ക്ക് ആയാസ രഹിതമായ യാത്ര ഉറപ്പാക്കുന്നതിനാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇത്തരം ഒരു തീരുമാനം എടുത്തത്. 

എന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച പശ്ചാത്തലത്തില്‍ പരമ്പരാഗത പാത തുറക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചില്ലായെങ്കില്‍ ഡിസംബര്‍ 16ന് സമരം നടത്തും എന്ന് ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com