സംശയ സാഹചര്യത്തില്‍ കണ്ടു; പരിശോധിച്ച പൊലീസുകാരന്റെ കൈ തല്ലിയൊടിച്ചു, പ്രതി പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th December 2021 09:18 PM  |  

Last Updated: 12th December 2021 09:18 PM  |   A+A-   |  

shajin

അറസ്റ്റിലായ ഷാജിന്‍


മഞ്ചേരി: രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ്  സംഘത്തെ ആക്രമിച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ കൈയൊടിച്ച പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് പയ്യപ്പറമ്പ് കണ്ണച്ചത്ത് ഷാജിനെയാണ് മഞ്ചേരി എസ്‌ഐ ആര്‍ രാജേന്ദ്രന്‍ നായര്‍ അറസ്റ്റ് ചെയ്തത്. 

പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം മഞ്ചേരി ബിവറേജിന് സമീപത്ത് സംശയാസ്പദമായ നിലയില്‍ പ്രതിയെ കാണുകയായിരുന്നു. 
തുടര്‍ന്ന് പരിശോധനക്കെത്തിയപ്പോള്‍ ഇയാള്‍ പൊടുന്നനെ ആക്രമിക്കുകയായിരുന്നു. പ്രതിയുടെ ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കൈയുടെ എല്ല് പൊട്ടിയിട്ടുണ്ട്. മഞ്ചേരി മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.