വനിതാ ഹൗസ് സർജനെതിരെ കയ്യേറ്റം: മന്ത്രി സജി ചെറിയാന്റെ ഗൺമാനെതിരെ കേസെടുത്തു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th December 2021 07:54 AM  |  

Last Updated: 13th December 2021 08:20 AM  |   A+A-   |  

kerala police

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ഹൗസ് സർജനെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ മന്ത്രി സജി ചെറിയാന്റെ ഗൺമാനെതിരെ കേസെടുത്തു. ഹൗസ് സർജൻ ജുമിന ഗഫൂറിനെ ആക്രമിച്ചതിനാണ് അനീഷ് മോനെതിരെ (40) കേസെന്നു അമ്പലപ്പുഴ പൊലീസ് പറഞ്ഞു. ദേഹോപദ്രവം ഏൽപിച്ചെന്നും ജോലി തടസ്സപ്പെടുത്തിയെന്നുമാണ് പരാതി. 

അനീഷ് മോന്റെ പിതാവ് കുഞ്ഞുകുഞ്ഞ് (പീയൂസ്-73) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി മരിച്ചു. ശ്വാസംമുട്ടലിനെ തുടർന്ന് ഇവിടെ ചികിത്സയിലായിരുന്നു കുഞ്ഞുകുഞ്ഞ്. ആരോഗ്യനില വഷളായതിനെത്തുടർന്ന് അദ്ദേഹത്തെ രാത്രി വാർഡിൽ നിന്ന് പുനരുജ്‍‍ജീവന മുറിയിലേക്കു മാറ്റി. ഈ സമയമാണ് ബഹളവും കയ്യേറ്റവും നടന്നതെന്നു ഹൗസ് സർജൻ പരാതിയിൽ പറയുന്നു.