മോഫിയ പർവീണിന്റെ കുടുംബം കോടതിയിലേക്ക്, സുഹൈലിന്റെ ദുരൂഹ പശ്ചാത്തലം അന്വേഷിക്കണം

സിഐ സുധീറിനെ സ്വാധീനിച്ച രാഷ്ട്രീയ ശക്തികളെ വെളിച്ചത്തുകൊണ്ടുവരണം എന്നുമാണ് കുടുംബം ആവശ്യപ്പെട്ടത്
‍മോഫിയയും സുഹൈലും വിവാഹചിത്രം
‍മോഫിയയും സുഹൈലും വിവാഹചിത്രം

കൊച്ചി; നിയമ വിദ്യാർത്ഥി മോഫിയ പർവീണിന് നീതി തേടി കുടുംബം കോടതിയിലേക്ക്. അന്വേഷണം കോടതിയുടെ പശ്ചാത്തലത്തിൽ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹർജി നൽകുക. മോഫിയയുടെ ഭർത്താവ് സുഹൈലിന്റെ ക്രിമിനൽ പശ്ചാത്തലം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും സിഐ സുധീറിനെ സ്വാധീനിച്ച രാഷ്ട്രീയ ശക്തികളെ വെളിച്ചത്തുകൊണ്ടുവരണം എന്നുമാണ് കുടുംബം ആവശ്യപ്പെട്ടത്. 

കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണം

ദുരൂഹമായ പശ്ചാത്തലം ഉള്ളയാളായിരുന്നു മുഹമ്മദ് സുഹൈല്‍. സുഹൈലിന്റെ പല ഇടപാടുകളെയും മൊഫിയ ചോദ്യം ചെയ്തിരുന്നു. ഇതേക്കുറിച്ചെല്ലാം വിശദമായ അന്വേഷണം വേണം. കോടതി മേല്‍നോട്ടത്തില്‍ തന്നെ അന്വേഷിച്ചാലെ മുഴുവന‍് കാര്യങ്ങളും പുറത്ത് വരുകയുള്ളൂ എന്ന് പിതാവ ദില്‍ഷാദ് സലിം പറഞ്ഞു. ഇതിനായികോടതിയില്‍ ഹര്‍ജി നല്‍കാനാണ് തീരുമാനം. പരാതിയിൽ നടപടി എടുക്കാതിരിക്കാന്‍ സിഐ സുധീറിന് മേല്‍ രാഷ്ട്രീയ സ്വാധീനം ഉണ്ടായിട്ടുണ്ട്. ഇവരെ പുറത്തു കൊണ്ടു വരണം. സുധിറിനെതിരെ നടക്കുന്ന വകുപ്പ് തല അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. 

പ്രതികളുടെ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മോഫിയയുടെ ആത്മഹത്യയ്ക്ക് പിന്നാലെ മൊഫിയയുടെ ആത്മഹത്യാക്കേസില്‍ ഭര്‍ത്താവ് മുഹമ്മദ് സുഹൈലും മാതാപിതാക്കളും ജയിലിലാണ്. കേസിൽ എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. എന്നാല്‍ ഇത് കൊണ്ട് മാത്രം മൊഫിയക്ക് നീതികിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. പ്രതികള്‍ നല്‍കിയ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ഭർത്താവിനും കുടുംബത്തിനും സിഐ സുധീറിനുമെതിരെ ആത്മഹത്യ കുറിപ്പ് എഴുതിവച്ച ശേഷമാണ് നിയമവിദ്യാർത്ഥിയായ മോഫിയ ആത്മഹത്യ ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com