പ്രതിദിനം 60,000 ഭക്തർക്ക് ദർശനം; നേരിട്ട് നെയ്യഭിഷേകം; ശബരിമലയിൽ കൂടുതൽ ഇളവുകൾ

പ്രതിദിനം 60,000 ഭക്തർക്ക് ദർശനം; നേരിട്ട് നെയ്യഭിഷേകം; ശബരിമലയിൽ കൂടുതൽ ഇളവുകൾ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ശബരിമലയിൽ ഭക്തർക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ദേവസ്വം ബോർഡ്. മണ്ഡല - മകരവിളക്ക് ഉത്സവത്തിന്റെ ഭാ​ഗമായാണ് ഇളവുകൾ.  

ദർശനം നടത്തുന്ന പ്രതിദിന ഭക്തരുടെ എണ്ണം 60,000 ആയി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്. രാവിലെ ഏഴ് മണി മുതൽ 12 മണി വരെ ഭക്തർക്ക് നേരിട്ട് നെയ്യഭിഷേകം നടത്താൻ അനുമതി നൽകാൻ തീരുമാനിച്ചതായും ദേവസ്വം വകുപ്പ് അറിയിച്ചു. 

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തീർത്ഥാടകർക്കായി കാനനപാത വഴിയുള്ള യാത്ര അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. അരവണപ്പായസത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിന് പുതിയ ടെൻഡർ വഴി കോണ്ട്രാക്റ്റ് നൽകിയതായും ദേവസ്വം വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com