മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; മലയാളി സുഹൃത്ത് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th December 2021 10:27 PM  |  

Last Updated: 20th December 2021 10:27 PM  |   A+A-   |  

5-year-old MBBS intern dies by suicide

പ്രതീകാത്മക ചിത്രം

 

മംഗലൂരു: മംഗലൂരുവിലെ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മലയാളി സുഹൃത്ത് അറസ്റ്റില്‍. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് പാലക്കാട്ട് സ്വദേശിയായ സുജീഷിനെ അറസ്റ്റ് ചെയ്തത്.  കര്‍ണാടക ബിദാര്‍ സ്വദേശി വൈശാലി ഗെയ്ക് വാദ് ഞായറാഴ്ചയാണ് അപ്പാര്‍ട്ടുമെന്റില്‍ ആത്മഹത്യ ചെയ്തത്.

മംഗലൂരുവിലെ ആസ്പത്രിയില്‍ ഡോക്ടറായി പരിശീലനം നടത്തിയിരുന്ന വൈശാലി കുത്താറിലെ അപ്പാര്‍ട്ടുമെന്റിലാണ് താമസിച്ചിരുന്നത്. അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ച പൊലീസ് വൈശാലിയുടെ സുഹൃത്തായ സുജിഷിനെ കസ്റ്റഡിയിലെടുത്തിരുന്നു. സുജീഷ് വൈശാലിക്കൊപ്പം പ്രാക്ടീസ് ചെയ്യുന്ന മെഡിക്കല്‍ വിദ്യാര്‍ഥിയാണെന്നും ഇയാള്‍ വൈശാലി താമസിക്കുന്ന കെട്ടിടത്തിലാണെന്നും ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.