മീൻ തിന്ന പൂച്ചകൾ തൽക്ഷണം പിടഞ്ഞു വീണ് ചത്തു; പരിഭ്രാന്തരായി ജനം

മീൻ മലപ്പുറം മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിൽ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം; വീടുകളിൽ വിൽപനയ്ക്കായി കൊണ്ടുവന്ന മീൻ തിന്ന പൂച്ചകൾ തൽക്ഷണം പിടഞ്ഞു വീണു ചത്തു. മലപ്പുറം കുറ്റിപ്പുറം നാഗപറമ്പിൽ ആണ് സംഭവം. മീൻ തിന്ന പൂച്ചകൾ ഉടനടി മരിക്കുകയാണ്. ഇതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി. മീൻ മലപ്പുറം മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിൽ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. 

വീടുകളിൽ മീൻ വിൽക്കുന്നതിനിടെ

മാണിയങ്കാടുള്ള വിൽപനക്കാരൻ വീടുകളിൽ മത്സ്യം വിൽക്കുന്നതിനിടെയാണ് സംഭവം. ഒരു സ്ത്രീ ഇയാളിൽ നിന്ന് മീൻ വാങ്ങി 2 പൂച്ചകൾക്ക് ഇട്ടുകൊടുക്കുകയായിരുന്നു. മീൻ തിന്നതോടെ രണ്ട് പൂച്ചകളും പിടഞ്ഞു ചത്തു. സംഭവത്തെ തുടർന്ന് നാട്ടുകാർ മീൻ വിൽപന തടയുകയും നേരത്തേ ഇയാളിൽ നിന്ന് മീൻ വാങ്ങിയ വീടുകളിൽ എത്തി വിവരം അറിയിക്കുകയും ചെയ്തു.

കുഴപ്പമില്ലെന്ന് പരിശോധനാഫലം

നാട്ടുകാർ തന്നെയാണ് വിൽപ്പനയ്ക്ക് കൊണ്ടുവന്ന മീൻ കുറ്റിപ്പുറത്തെ ഫുഡ് സേഫ്റ്റി ഓഫിസിൽ പരിശോധനയ്ക്ക് എത്തിച്ചത്. മലപ്പുറം മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിൽ  പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവായെന്നു കോട്ടയ്ക്കൽ ഫുഡ് സേഫ്റ്റി ഓഫിസർ കെ.ദീപ്തി അറിയിച്ചു. കൂടുതൽ പരിശോധനയ്ക്കായി കോഴിക്കോട്ടേക്ക് അയയ്ക്കും. മത്സ്യം എത്തിച്ച തിരൂർ മാർക്കറ്റിലും പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com