തീവ്രവാദ പ്രസ്ഥാനങ്ങളുമായി കൂട്ടുകൂടുന്നവര്‍ മതേതര മൂല്യങ്ങള്‍ നഷ്ടപ്പെടുത്തുന്നു ; വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത

അധികാരം നേടാനായി തീവ്രവാദ പ്രസ്ഥാനങ്ങളുമായി കൂട്ടുകൂടുന്നത് അംഗീകരിക്കാനാകില്ല
രമേശ് ചെന്നിത്തല, പിണറായി വിജയന്‍ / ഫയല്‍ ചിത്രം
രമേശ് ചെന്നിത്തല, പിണറായി വിജയന്‍ / ഫയല്‍ ചിത്രം

തൃശൂര്‍ : സംസ്ഥാനത്തെ ഇരുമുന്നണികള്‍ക്കും മുന്നറിയിപ്പുമായി തൃശൂര്‍ അതിരൂപത. കേരളത്തിലെ മുന്നണികള്‍ മതേതര മൂല്യങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്ന് തൃശൂര്‍ അതിരൂപത മുഖപത്രം കത്തോലിക്ക സഭയുടെ മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. അധികാരം നേടാനായി ഇരു മുന്നണികളും തീവ്രവാദ പ്രസ്ഥാനങ്ങളുമായി കൂട്ടുകൂടുന്നു. ഇത് ക്രൈസ്തവ സമൂഹത്തില്‍ ആശങ്ക ഉണ്ടാക്കുന്നു. ഒരു മുന്നണിയേയും സഭാ നേതൃത്വം തള്ളിക്കളഞ്ഞിട്ടില്ല.

പരമ്പരാഗത വോട്ടു ബാങ്കായി ക്രൈസ്തവ സമൂഹത്തെ ഇനി കാണേണ്ടതില്ല. അധികാരം നേടാനായി തീവ്രവാദ പ്രസ്ഥാനങ്ങളുമായി കൂട്ടുകൂടുന്നത് അംഗീകരിക്കാനാകില്ല. വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള യുഡിഎഫിന്റെ തദ്ദേശ തെരഞ്ഞെടുപ്പിലെ ബന്ധത്തെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് മുഖപ്രസംഗം ഈ ഒളിയമ്പെയ്യുന്നത്. 

ക്രൈസ്തവ സമൂഹത്തെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സംവരണ കാര്യങ്ങളില്‍ ഉള്‍പ്പെടെ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് മുഖപ്രസംഗം വിമര്‍ശിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com