ശിവശങ്കര്‍ നിരപരാധി; പരസ്യ പിന്തുണയുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd February 2021 05:37 PM |
Last Updated: 03rd February 2021 05:40 PM | A+A A- |

വേണു ഐഎഎസ്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ശിവശങ്കര്‍ നിരപരാധിയെന്ന് മുതിര്‍ന്ന് ഐഎഎസ് ഉദ്യോഗസ്ഥനും മുന്‍ റവന്യൂ സെക്രട്ടറിയുമായ ഡോ വി വേണു. ശിവശങ്കരന്‍ ജയില്‍ മോചിതനായതിന് പിന്നാലെയാണ് ഡോ വേണു സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടത്.
.
ശിവശങ്കര്‍ ജയില്‍ മോചിതനായത് അതീവ സന്തോഷത്തോടെയാണ് നോക്കിക്കണ്ടത്. ഇത് വിവരിക്കാന്‍ വാക്കുകളില്ല. അദ്ദേഹം നിരപരാധിയാണ്. ശിവശങ്കറിനെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കില്ല. കെട്ടിച്ചമച്ച കേസുകളാണെന്നും വേണു കുറിപ്പില്‍ പറയുന്നു.
മാധ്യമങ്ങള്‍ കള്ളക്കഥ മെനയുകയാണ്. അദ്ദേഹത്തെ വേട്ടയാടിയ രീതി മാപ്പര്‍ഹിക്കാത്തതാണെന്നും വേണു കുറിപ്പില്‍ പറയുന്നു.