കുട്ടികളുമായി പൊതുസ്ഥലത്ത് വന്നാൽ രക്ഷിതാക്കൾക്കെതിരെ നടപടി; 2000 രൂപ പിഴ; പ്രചരിക്കുന്നതിൽ സത്യമുണ്ടോ?

കുട്ടികളുമായി പൊതുസ്ഥലത്ത് വന്നാൽ രക്ഷിതാക്കൾക്കെതിരെ നടപടി; 2000 രൂപ പിഴ; പ്രചരിക്കുന്നതിൽ സത്യമുണ്ടോ?
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നതാണ് കുട്ടി​ക​ളു​മാ​യി പൊ​തുസ്ഥ​ല​ത്ത് വ​രു​ന്ന രക്ഷി​താ​ക്ക​ൾ​ക്കെ​തി​രേ നി​യ​മ​ ന​ട​പ​ടി​യെന്ന വാർത്ത. കുട്ടികളുമായി പുറത്തിറങ്ങിയാൽ 2000 രൂപ പിഴയീടാക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. 

എന്നാൽ ഇത് അടിസ്ഥാ​നര​ഹി​തമെന്ന് പൊലീസ്. പത്ത് വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളുമായി പൊ​തുസ്ഥ​ല​ത്തു വരുന്നവരിൽ നിന്ന്  2,000 രൂ​പ പി​ഴ​ ഈടാ​ക്കു​മെ​ന്ന വാ​ർ​ത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. 

വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർ ഡോമിന് നിർദേശം നൽകി​യി​ട്ടു​ണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടർ വിപി പ്രമോദ് കുമാർ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com