'എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു'- മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ആരോഗ്യ പ്രവർത്തകർക്കും നന്ദി പറഞ്ഞ് എംവി ജയരാജൻ
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th February 2021 09:05 PM |
Last Updated: 11th February 2021 09:05 PM | A+A A- |
എംവി ജയരാജൻ/ ഫെയ്സ്ബുക്ക്
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി കെകെ ശൈലജ, ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർ അടക്കമുള്ളവർക്ക് നന്ദി അറിയിച്ച് കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. കോവിഡ് മുക്തനായി വീട്ടിൽ വിശ്രമിക്കുന്ന ജയരാജൻ ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് നന്ദി പറയുന്നത്.
ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നന്ദി പറയുകയാണ്. നിരന്തരമായി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതി പൂർവ സ്ഥിതിയിലാക്കാൻ നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി കെകെ ശൈലജ, ആരോഗ്യ വകുപ്പ്, കണ്ണൂർ ജില്ലാ ആശുപത്രി, പരിയാരം മെഡിക്കൽ കോളജ്, സിപിഎം- എൽഡിഎഫ് നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർക്കും ജയരാജൻ നന്ദി പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
കോവിഡ് ബാധിച്ചതിനെ തുടർന്ന് ദിവസങ്ങളോളം ചികിത്സയിലായിരുന്നു . പരിയാരം ഗവ.മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. കോവിഡ് ന്യൂമോണിയ ഉൾപ്പെടെ ബാധിച്ച് ദിവസങ്ങളോളം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. എന്നെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്ന ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നന്ദി പറയുകയാണ്.നിരന്തരമായി ബന്ധപ്പെട്ട് കൊണ്ട് എൻ്റെ ആരോഗ്യസ്ഥിതി പൂർവ്വസ്ഥിതിയിലെത്തിക്കാൻ നേതൃത്വം കൊടുത്ത കേരളത്തിൻ്റെ ആദരണീയനായ മുഖ്യമന്ത്രി സ:പിണറായി വിജയൻ ,ആരോഗ്യ വകുപ്പ് മന്ത്രി സ: കെ.കെ.ശൈലജ ടീച്ചർ എന്നിവർക്കും സംസ്ഥാന ആരോഗ്യ വകുപ്പിനും പ്രത്യേകിച്ച് കണ്ണൂർ ജില്ലാ ആശുപത്രി, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, പരിയാരം എന്നിവിടങ്ങളിലെ ഡോക്ടർമാർ , നേഴ്സുമാർ തുടങ്ങിയവർക്കും മന്ത്രിമാരടക്കമുള്ള സിപിഐഎം - എൽ ഡി എഫ് നേതാക്കൾക്കും , പ്രവർത്തകർക്കും , മറ്റു പാർട്ടികളിലെ സുഹൃത്തുക്കൾക്കും കലക്ടരടക്മുള്ള ഉദ്യോഗസ്ഥന്മാർക്കും അഭ്യുദകാംക്ഷികൾക്കും
നന്ദി അറിയിക്കുന്നു.