കണ്ണീരാഴം; പാലക്കാട് സഹോദരങ്ങളായ മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th February 2021 02:18 PM |
Last Updated: 14th February 2021 02:25 PM | A+A A- |

പ്രതീകാത്മക ചിത്രം
പാലക്കാട്: കുനിശേരി കുതിരപ്പാറയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. കരിയൻകാട് വീട്ടിൽ ജസീർ- റംല ദമ്പതികളുടെ മക്കളായ ജിൻഷാദ് (12),റിൻഷാദ് (7),റിഫാസ് (3) എന്നിവരാണ് മരിച്ചത്.
അമ്മയോടൊപ്പം കുളിക്കാനായി പോയ കുട്ടികൾ കയത്തിലകപ്പെടുകയായിരുന്നു. വീടിന് 100 മീറ്റർ അകലെയുള്ള കുളത്തിൽ ഒരുമണിയോടെയായിരുന്നു ദുരന്തം. കുളത്തിന് സമീപം കളിക്കുകയായിരുന്നു കുട്ടികൾ. കൈകാൽ കഴുകനായി ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.
നിറയെ വെള്ളമുണ്ടായിരുന്ന കുളത്തിൽ കുട്ടികൾ മുങ്ങിത്താഴുന്നത് കണ്ട അയൽപക്കത്തെ യുവാവ് നാട്ടുകാരെ വിവരമറിയിച്ച് രക്ഷാപ്രവർത്തനം നടത്തി. അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തുമ്പോഴേക്കും കുട്ടികളുമായി നാട്ടുകാർ ആശുപത്രയിലെത്തിയിരുന്നു. എന്നാൽ മൂന്ന് പേരും മരിച്ചു. മൃതദേഹങ്ങൾ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.