കേരളത്തിന് അവഗണിക്കാന്‍ കഴിയാത്ത ശക്തിയായി മാറണം; സീറ്റുകളുടെ എണ്ണം കൂട്ടണം:ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ മോദി

കൊച്ചിയില്‍ നരേന്ദ്ര മോദിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ എത്തിയ ബിജെപി പ്രവര്‍ത്തകര്‍/ ബിജെപി ഫെയ്‌സ്ബുക്ക്‌
കൊച്ചിയില്‍ നരേന്ദ്ര മോദിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ എത്തിയ ബിജെപി പ്രവര്‍ത്തകര്‍/ ബിജെപി ഫെയ്‌സ്ബുക്ക്‌


കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍  കേരളത്തില്‍ നിന്ന് മികച്ച നേട്ടം പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര  മോദി. കൊച്ചിയില്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലാണ് മോദിയുടെ പരാമര്‍ശം.  വോട്ടിംഗ് ശതമാനം കൂട്ടുന്നതിനേക്കാള്‍ സീറ്റുകളുടെ എണ്ണം കൂടുന്നതാണ് പ്രധാനം. ഇതിനായി കേന്ദ്ര പദ്ധതികളുടെ നേട്ടം താഴെത്തട്ടില്‍ എത്തിക്കണം. കേരളത്തില്‍ അവഗണിക്കാന്‍ കഴിയാത്ത ശ്കതിയായി ബിജെപി മാറണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. ലക്ഷ്യം നേടാന്‍ കൂട്ടായ പരിശ്രമമാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ പരിശ്രമിക്കണം.കൊച്ചി റിഫൈനറി ആസ്ഥാനത്തെ  പ്രത്യേക വേദിയിലാണ് ബിജെപിയുടെ മോദി പങ്കെടുത്ത യോഗം നടന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടം പ്രതീക്ഷിക്കുന്നുണ്ട്. സീറ്റുകളുടെ എണ്ണം ആണ് പ്രധാനമെന്നും  പ്രധാനമന്ത്രി വ്യക്തമാക്കി. 

20 മിനുട്ട് നീണ്ടുനിന്ന കോര്‍ കമ്മിറ്റിയില്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ സംസാരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം താഴെ തട്ട് മുതല്‍ തുടങ്ങിയതായി നേതാക്കള്‍ മോദിയെ അറയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി എത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.  ശോഭ സുരേന്ദ്രന്‍ പ്രശ്‌നങ്ങളടക്കമുള്ള വിവാദ വിഷയങ്ങളൊന്നും ചര്‍ച്ചയില്‍ വന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com