1850 കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിന് ഹൈക്കോടതി സ്‌റ്റേ; കേരള ബാങ്കിന് തിരിച്ചടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th February 2021 05:55 PM |
Last Updated: 15th February 2021 05:55 PM | A+A A- |

കേരള ഹൈക്കോടതി/ഫയല്‍ ചിത്രം
കൊച്ചി : കേരള ബാങ്കിലെ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. 1850 കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തുടര്‍ നടപടികളാണ് ഹൈക്കോടതി തടഞ്ഞത്.
പിഎസ് സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥിയുടെ ഹര്‍ജിയിലാണ് കോടതി നടപടി. നാളെ കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരാനിരിക്കേയാണ് കോടതിയുടെ ഇടപെടല്‍. പിഎസ്‌സിക്ക് വിടാത്ത തസ്തികകളിലാണ് കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് എന്ന് സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ ഈ വാദം ഹൈക്കോടതി അംഗീകരിച്ചില്ല.