'പാലങ്ങള്‍ക്ക് വിട, ഇനി കുഴിക്കാന്‍ ഇറങ്ങാം'; ഇ ശ്രീധരനെ പരിഹസിച്ച് എന്‍ എസ് മാധവന്‍

ബിജെപിയില്‍ ചേരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ മെട്രോമാന്‍ ഇ ശ്രീധരനെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍
എന്‍ എസ് മാധവന്‍, ഇ ശ്രീധരന്‍
എന്‍ എസ് മാധവന്‍, ഇ ശ്രീധരന്‍

കൊച്ചി: ബിജെപിയില്‍ ചേരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ മെട്രോമാന്‍ ഇ ശ്രീധരനെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. പാലങ്ങളും തുരങ്കങ്ങളും നിര്‍മ്മിച്ച ഇ ശ്രീധരന് പാലങ്ങളോട് വിട പറഞ്ഞ് ഇനി കുഴിക്കാനിറങ്ങാം എന്നാണ് എന്‍ എസ് മാധവന്‍ ട്വിറ്ററില്‍ പ്രതികരിച്ചത്.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ശ്രീധരന്‍ വ്യക്തമാക്കി. ഒമ്പത് വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനം. കേരളത്തില്‍ ഒരു കാര്യവും നടക്കുന്നില്ല. കേരളത്തിന് നീതി ഉറപ്പാക്കാന്‍ ബിജെപി അധികാരത്തില്‍ വരണമെന്നും ശ്രീധരന്‍ മാധ്യമങ്ങളോടു പറഞ്ഞു. 

ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പ്രഖ്യാപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി പാര്‍ട്ടി നടത്തുന്ന പ്രചാരണ പരിപാടിയായ വിജയയാത്രയില്‍ ഇ ശ്രീധരന്‍ പങ്കെടുക്കുമെന്ന് സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യം ഇ ശ്രീധരനെ അറിയിച്ചിട്ടുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com