ജനറല്‍ കോച്ചുകളില്‍ റിസര്‍വേഷനില്ലാത്ത യാത്ര ജൂണ്‍ മുതല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th February 2021 06:50 AM |
Last Updated: 19th February 2021 06:50 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: ദീർഘദൂര ട്രെയിൻ സർവീസുകളിലെ ജനറൽ കോച്ചുകളിൽ റിസർവേഷനില്ലാത്ത യാത്ര ജൂൺ മുതൽ പ്രാബല്യത്തിൽ വരാൻ സാധ്യത. ഐആർസിടിസി വെബ്സൈറ്റിൽ ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളിലേക്കുള്ള റിസർവേഷൻ മേയ് 31 വരെയാക്കി നിജപ്പെടുത്തി.
ജൂൺ ഒന്നു മുതൽ ജനറൽ കോച്ചുകളിൽ റിസർവേഷൻ ലഭ്യമല്ല. എന്നാൽ ഇത് സംബന്ധിച്ച ഉത്തരവുകളൊന്നും ലഭിച്ചിട്ടില്ലെന്നു ദക്ഷിണ റെയിൽവേ വ്യക്തമാക്കി. മെമു സർവീസുകൾ പുനരാരംഭിക്കാൻ ആലോചനയുണ്ടായിരുന്നെങ്കിലും കേരളത്തിൽ കോവിഡ് കൂടുന്ന സാഹചര്യത്തിൽ വേണ്ടെന്നുവച്ചു.