രാമക്ഷേത്ര നിര്‍മ്മാണത്തിന് ഏഴു ലക്ഷം രൂപ സംഭാവന നല്‍കി എന്‍എസ്എസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th February 2021 02:15 PM |
Last Updated: 20th February 2021 02:15 PM | A+A A- |
രാമക്ഷേത്ര രൂപരേഖ, ജി സുകുമാരന്‍ നായര്‍ / ഫയല്‍ ചിത്രം
കോട്ടയം : അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കി നായര്‍ സര്‍വീസ് സൊസൈറ്റി. ഏഴു ലക്ഷം രൂപയാണ് എന്‍എസ്എസ് സംഭാവന നല്‍കിയത്. ആരും ആവശ്യപ്പെട്ടിട്ടല്ല, സ്വന്തം നിലയ്ക്കാണ് സംഭാവന നല്‍കിയതെന്ന് എസ്എസ്എസ് നേതൃത്വം വ്യക്തമാക്കി.
വിശ്വാസത്തിന്റെ ഭാഗമായാണ് സംഭാവന നല്‍കിയത്. ഇതില്‍ രാഷ്ട്രീയമില്ലെന്നും എന്‍എസ് എസ് വിശദീകരിച്ചു. രാമക്ഷേത്ര തീര്‍ത്ഥ എന്ന പേരിലുള്ള ട്രസ്റ്റിന്റെ അയോധ്യയിലെ എസ്ബിഐ ബാങ്കിലെ അക്കൗണ്ടിലേക്കാണ് എന്‍എസ്എസ് പണം നല്‍കിയത്.
അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിനായി ദേശീയ തലത്തില്‍ തന്നെ ഫണ്ട് ശേഖരണം നടക്കുന്നു വരികയാണ്. ശബരിമല, ആചാര സംരക്ഷണ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ ശക്തമായ നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചിരിക്കുന്നത്.